SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.46 AM IST

ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ച അപകടം അപകടം ആത്മഹത്യാശ്രമത്തെ തുടർന്ന്, ഡ്രൈവർ റിമാൻഡിൽ

മുണ്ടക്കയം: ചോറ്റിയിൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം ആത്മഹത്യാശ്രമത്തിന്റെ ഭാഗമായി മനഃപൂർവം സൃഷ്ടിച്ചതാണെന്ന് വ്യക്തമായതിനെ തുടർന്ന് കൂട്ടിക്കൽ തേൻപുഴ സ്വദേശി ഷാലോമിനെതിരെ മുണ്ടക്കയം പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അമിതവേഗത്തിൽ കാർ ഓടിച്ച് പ്രതി അപകടമുണ്ടാക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഞായറാഴ്ച രാവിലെ 8:15ഓടെയായിരുന്നു ചോറ്റി ജംഗ്ഷനെ നടുക്കിയ അപകടം നടന്നത്. അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും സ്‌കൂട്ടറുമാണ് പരസ്പരം കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ട് വഴിയാത്രക്കാർ ഉൾപ്പെടെ പത്ത് പേർക്ക് പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
മുണ്ടക്കയം ഭാഗത്ത് നിന്നെത്തിയ ഷാലോം ഓടിച്ച ബെലേനോ കാർ ആദ്യം റോഡരികിലെ മരത്തിൽ ഇടിപ്പിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത് നടക്കാതെ വന്നതോടെ കാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്നാണ് ഷാലോമിന്റെ മൊഴി. അമിതവേഗതയിൽ ഷാലോം വാഹനമോടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യവും പുറത്തുവന്നിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാർ മറ്റ് വാഹനങ്ങളിലേക്കും ഇടിച്ചുകയറുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SUICIDE ATTEMPT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL