
കോട്ടയം: സി.എം.എസ് കോളേജ് രസതന്ത്ര വിഭാഗത്തിലെ പ്രോജക്ട് അസിസ്റ്റന്റ് കാജ സാഹിബിന് അമേരിക്കയിലെ വിസ്‌കോൺസിൻമാഡിസൺ സർവകലാശാലയിൽ പി.എച്ച്.ഡി ഗവേഷണത്തിന് പ്രവേശനം ലഭിച്ചു. രണ്ടുകോടിയുടെ ഫെലോഷിപ്പ് ആനുകൂല്യങ്ങളോടെയാണ് പ്രവേശനം. നിലവിൽ ഡോ. റോണി രാജൻ പോളിന്റെയും ഡോ. ജഗദീഷ് കെയുടെയും മാർഗനിർദേശത്തിലാണ് ഗവേഷണം നടത്തിവരുന്നത്. 'അൺലോക്കിംഗ് ദി നെക്സ്റ്റ് ജനറേഷൻ ഒഫ് ഫംഗ്ഷനൽ സോഫ്റ്റ് മാറ്റർ' എന്ന ഗവേഷണ മേഖലയിലാണ് കാജ ഡോക്ടറൽ പഠനം നടത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |