
ബംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസിൽ (NIMHANS) വിവിധ സ്പെഷ്യലൈസേഷനുകളിൽ പിഎച്ച്.ഡി, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അവസരം. 2027 ജനുവരി സെഷനിലേക്കാണ് പ്രവേശനം.
പിഎച്ച്.ഡി വിഷയങ്ങളും ഒഴിവും:- ബയോസ്റ്റാറ്റിസ്റ്റിക്സ് (5), ബയോഫിസിക്സ് (4), ചൈൽഡ് ആൻഡ് അഡോളസെന്റ് സൈക്യാട്രി (3), ക്ലിനിക്കൽ സൈക്കോളജി- എക്സ്പിരിമെന്റൽ ന്യൂറോ സയൻസ് (23), ക്ലിനിക്കൽ സൈക്കോഫോർമക്കോളജി & ന്യൂറോ ടോക്സിക്കോളജി (2), എപ്പിഡെമിയോളജി- പബ്ലിക് ഹെൽത്ത് (7), ഹ്യൂമൻ ജനറ്റിക്സ് (5), ഇന്റഗ്രേറ്റിവ് മെഡിസിൻ (2), മെന്റൽ ഹെൽത്ത് എഡ്യുക്കേഷൻ (2), ന്യൂറോ അനസ്തേഷ്യ ആൻഡ് ന്യൂറോ ക്രിട്ടിക്കൽ കെയർ (8), ന്യൂറോ കെമിസ്ട്രി (5), ന്യൂറോ ഇമേജിംഗ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി (6), ന്യൂറോളജി (17), ന്യൂറോളജിക്കൽ റിഹാബിലിറ്റേഷൻ (3), ന്യൂറോപതോളജി (4), ന്യൂറോഫിസിയോളജി (12), ന്യൂറോവൈറോളജി (3), നഴ്സിംഗ് (4), സൈക്യാട്രിക് സോഷ്യൽവർക്ക് (19), സൈക്യാട്രി, ഹിസ്റ്ററി ഒഫ് സൈക്യാട്രി, മെന്റൽ ഹെൽത്ത് റിഹാബിലിറ്റേഷൻ (25), സൈക്കോ സോഷ്യൽ സപ്പോർട്ട് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ് (5), സ്പീച്ച് പതോളജി ആൻഡ് ഓഡിയോളജി (10), ട്രാൻസ്ഫ്യൂഷണൽ മെഡിസിൻ ആൻഡ് ഹെമറ്റോളജി (2).
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്:- ന്യൂറോളജി വകുപ്പിനു കീഴിലുള്ള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിൽ മൂവ്മെന്റ് ഡിസോർഡർ, എപ്പിലെപ്സി, ന്യൂറോമസ്കുലാർ ഡിസോർഡർ വിഷയങ്ങളിലാണ് ഫെലോഷിപ്പ്.
പ്രവേശന പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്ക്: www.nimhans.ac.in. അവസാന തീയതി 15.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |