
കുറവിലങ്ങാട് :പെൻഷൻകാർക്ക് കുടിശികയില്ലാതെ ക്ഷാമാശ്വാസം അനുവദിച്ച സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കെ.എസ്. എസ്.പിഎ കുറവിലങ്ങാട് സബ്ട്രഷറിയ്ക്ക് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തി. ഇതോടനുബന്ധിച്ച് ചേർന്ന യോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയശങ്കർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ സിറിയക് ഐസക്, നേതാക്കളായ കാളികാവ് ശശികുമാർ, മോഹനൻ ഞീഴൂർ, സി.എം മോളി, മേരി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. മാത്യു സെബാസ്റ്റ്യൻ, ജെയിംസ് മാത്യു, ജോയ് ജോസഫ്, ശ്രീകുമാർ, പരമേശ്വരൻ, ജോയ് വള്ളിപ്പാല തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |