കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗഹാർദ്ദപരവും പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതവുമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കേണ്ടത് ബന്ധപ്പെട്ട എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. 60% ചലനവൈകല്യമുള്ള കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിലെ ജീവനക്കാരി സമർപ്പിച്ച പരാതിയിലാണ് നിരീക്ഷണം.ഔദ്യോഗിക ചുമതലകളുടെ നിർവഹണവുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങളോ പരസ്പരം പരാതികളോ ഉണ്ടാകുന്ന പക്ഷം അവ വ്യക്തിപരമായ തർക്കങ്ങളിലേക്കോ അനാവശ്യമായ സംഘർഷങ്ങളിലേക്കോ നയിക്കാതെ പരിഹരിക്കാൻ ജീവനക്കാരും മേലധികാരികളും ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |