SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.40 AM IST

വ്യവസായ സംരംഭകർക്ക് ലൈസൻസ്: 14 അപേക്ഷകളിൽ തീർപ്പായി

കോട്ടയം: വ്യവസായ സംരംഭങ്ങൾക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട 14 അപേക്ഷകളിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ചെയർമാനായ ജില്ലാതല ഏകജാലക ക്ലിയറൻസ് ബോർഡ് തീർപ്പുകൽപ്പിച്ചു. ആകെ 38 അപേക്ഷകളാണ് കഴിഞ്ഞദിവസം നടന്ന ബോർഡ് യോഗത്തിന്റെ പരിഗണനയ്ക്ക് വന്നത്. ബാക്കി അപേക്ഷകൾ ന്യൂനതകൾ പരിഹരിച്ചു നൽകുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. ലൈസൻസ് അപേക്ഷകളുമായി ബന്ധപ്പെട്ട പരാതി പരിഹാര കമ്മിറ്റിയുടെ യോഗവും ഇതോടനുബന്ധിച്ചു നടന്നു. ലൈസൻസ് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രവുമായും താലൂക്ക് വ്യവസായ ഓഫീസുകളുമായും ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, INDUSTRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL