കോട്ടയം: പുഞ്ചകൃഷിക്ക് നിലമൊരുക്കിയിട്ടും സമയത്ത് വിത്ത് ലഭിക്കാതെ കാത്തിരിപ്പുമായി നെൽകർഷകർ.വിത്തുവിതരണം തദ്ദേശ സ്ഥാപനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും ഏജൻസികളുമായി ബന്ധപ്പെട്ട് വിത്ത് ലഭ്യമാക്കുന്നതിൽ കൃഷി വകുപ്പ് പരാജയപ്പെട്ടതാണ് ക്ഷാമത്തിന് കാരണമെന്നാണ് കർ|ഷകർ ആരോപിക്കുന്നത്. കെ.എസ്.എസ്.ഡി.എ, എൻ.എസ്.സി ,ആർ.എ.ആർ.എസ് തുടങ്ങിയ ഏജൻസികളെയാണ് വിത്തുവിതരണത്തിന് നിയോഗിച്ചിരിക്കുന്നത്. കൃഷിവകുപ്പ് വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ല. പറഞ്ഞ തീയതികൾ പലത് കഴിഞ്ഞിട്ടും വിത്ത് എത്തിക്കാനായില്ല. കാർഷിക കലണ്ടർ അനുസരിച്ച് അടുത്ത കൃഷിയുടെ വിത്തു വിതയ്ക്കേണ്ട സമയം കഴിയാറായി. തുലാമഴയിൽ ഞാറ് നടണം. വൈകിയാൽ ഞാറ് ഉണങ്ങി നശിക്കും. അഡ്വാൻസ് ബുക്കിംഗ് നടത്തിയവർക്കും വിത്തു കിട്ടിയിട്ടില്ലെന്നാണ് പരാതി. വിത്തിനായി പ്രത്യേകം കൃഷി ചെയ്ത ഗുണനിലവാരമുള്ള നെല്ലാണ് വേണ്ടത്. എന്നാൽ സാധാരണ നെല്ല് തന്നെ വിത്തായി നൽകുകയാണെന്നാണ് കർഷകർ ആരോപിക്കുന്നത്.
പ്രതീക്ഷ മന്ത്രിയുടെ വാക്കിൽ
വിത്ത് ക്ഷാമം പുഞ്ചകൃഷിക്കുൾപ്പെടെ തടസമാകുമെന്ന് പരാതി ഉയർന്നതോടെ കൃഷിമന്ത്രി ടി.സിദ്ദിക്ക് ഇടപെട്ട് കർണാടകയിൽ നിന്ന് വിത്ത് എത്തിക്കാൻ നീക്കം നടത്തി. കൃഷി വകുപ്പ് കർണാടക സർക്കാരുമായി കരാറിൽ ഏർപ്പെട്ടെങ്കിലും ദസ്റ ഉൾപ്പെടെയുള്ള ആഘോഷങ്ങളുമായി ബന്ധപ്പെട്ട അവധിയും വിത്ത് ശേഖരിച്ച് വാഹനങ്ങളിൽ കയറ്റിയയ്ക്കുന്നതിനുള്ള കാലതാമസവും വിത്ത് എത്തിക്കുന്നതിന് തടസമായിരിക്കുകയാണ്.
വലയുന്നത് ചെറുകിട കർഷകർ
വൻകിടക്കാർ നേരത്തേ പണം നൽകിയതിനാൽ അവർക്ക് വിത്ത് ലഭ്യമാണ്. ചെറുകിട കർഷകരാണ് ബുദ്ധിമുട്ടുന്നത്.
കൃഷി വകുപ്പ് കാട്ടുന്ന അനാസ്ഥയാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം. വിത വൈകുന്തോറും വിളവെടുപ്പും വൈകും.
സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |