SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.39 AM IST

സംഭരണ വില പ്രഖ്യാപിക്കണം

കോട്ടയം. സംസ്ഥാനത്ത് നെല്ല് സംഭരണം തുടങ്ങി ഒരു മാസമായിട്ടും സംഭരണവില പ്രഖ്യാപിക്കാത്ത സർക്കാർ നടപടി ദുരൂഹമാണെന്ന് അഡ്വ.ജോബ് മൈക്കിൾ പറഞ്ഞു. നെൽകർഷക യൂണിയൻ (എം) സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട്,കോട്ടയം,ആലപ്പുഴ ജില്ലകളിൽ നെല്ല് സംഭരണം തുടങ്ങി ഒരു മാസമായിട്ടും, കേന്ദ്രസർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയ്ക്ക് ആനുപാതികമായി വില വർദ്ധിപ്പിക്കാത്ത സർക്കാർ നടപടി സ്വകാര്യ മില്ലുടമകളെ സഹായിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് ഷെയിൻ ജോസഫ് കാരക്കൽ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PADDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL