SignIn
Kerala Kaumudi Online
Friday, 23 October 2026 12.18 AM IST

കോൺഗ്രസ് പ്രതിഷേധം

1
ഗവൺമെൻറ് ആശുപത്രിക്ക് മുൻപിൽ നടന്ന പ്രതിഷേധം കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: താലൂക്ക് ജില്ലാ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുവെന്നാരോപിച്ച് വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിക്ക് മുമ്പിൽ ധർണ നടത്തി.

യു.ഡി.എഫ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സതീശൻ കുരിയാടി അദ്ധ്യക്ഷത വഹിച്ചു വികെ പ്രേമൻ,സുധീഷ് വള്ളിൽ ,പറമ്പത്ത് പ്രഭാകരൻ ,കെ പി കരുണൻ, പുറന്തോടത്ത് സുകുമാരൻ ചന്ദ്രൻ മൂഴിക്കൽ , പി എസ് രഞ്ജിത് കുമാർ, രഞ്ജിത്ത് കണ്ണോത്ത്',ശശിധരൻ പറമ്പത്ത് , മഠത്തിൽ പുഷ്പ, ടി. കെ രതീശൻ തുടങ്ങിയവർ പ്രസംഗിച്ചു. പി. പി കമറുദ്ദീൻ, വി.ആർ ഉമേശൻ, കിഴക്കയിൽ രമേശൻ, പി. രജനി, ശ്രീജിന സി.കെ. നാസർ മീത്തേൽ, രവി മരത്തപ്പള്ളി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL