SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.45 AM IST

എക്സറേ യൂണിറ്റ് ഉദ്ഘാടനം

photo
ഹൈടെക് എക്സ്-റേ മെഷീൻ ഉദ്ഘാടനം ചെയ്തു

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സീ-ആം എക്സറേ മെഷീൻ, ദന്തൽ എക്സറേ യൂണിറ്റ്, ഇ.സിജി മെഷീൻ, ഹോർമോൺ അനലൈസർ മെഷീൻ എന്നിവ പ്രവർത്തനസജ്ജമായി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.ടി വനജ അദ്ധ്യക്ഷത വഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സിയ്യാലി, വൈസ് പ്രസിഡന്റ് നവാസ് , ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന ഹംസ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കാവ്യ. വി.ആർ, പി.ഗിരീഷ് കുമാർ, മുഹമ്മദ് വട്ടപറമ്പിൽ, ആസാദ് കാരാടി, ബിന്ദു ആനന്ദ്, ദിനേഷ്.ബി, സന്ദീപ്.ടി.വി, ബിൻസിത, എ.അരവിന്ദൻ, പി സി.ഹബീബ് തമ്പി, വി.കെ.അഷ്റഫ്, ഹാരിസ് അമ്പായത്തോട്, എം സി. നാസിമുദ്ധീൻ, റാഷി താമരശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ.ഗോപാലകൃഷ്ണൻ സ്വാഗതവും ഡോ.റഷീദ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL