വടകര: എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ എ പ്ലസ് വിജയികൾക്ക് ഏറാമല സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കെ.ടി ഗോവിന്ദൻ നമ്പ്യാർ സ്മാരക ക്യാഷ് അവാർഡ് വിതരണവും തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ കെ കെ എം ജി വി എച്ച് എസ് സ്കൂളിന് ആദരവും നൽകി. പി കെ കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സീന സജേഷ് , പി ചന്ദ്രൻ , കെ കെ ദിവാകരൻ , ബിജു സി കെ , അഖിലേന്ദ്രൻ നരിപ്പറ്റ , രജീഷ് , കെ കെ നാണു ബാബു കെ കെ, എൻ . ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.. ടി കെ വിനോദൻ സ്വാഗതവും നിജേഷ് എൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |