ബാലുശ്ശേരി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന മണ്ണുപരിശോധന ക്യാമ്പ് ബാലുശ്ശേരി കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ രണ്ടാം വാർഡിൽ സാന്ത്വനം സ്കൂളിൽ നടത്തി. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ റീജ പടിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യു.കെ ഷാജിയുടെ അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് സോയിൽ ടെസ്റ്റിംഗ് ലാബ് തിക്കോടിയിലെ അസി: സോയിൽ കെമിസ്റ്റ് സുബ്രഹ്മണ്യൻ വി.സി ക്ലാസെടുത്തു. മൊബൈൽ സോയിൽ ടെസ്റ്റിംഗ് ലാബ് തിക്കോടിയിലെ അസി: സോയിൽ കെമിസ്റ്റ് വിദ്യ ബാബു സംബന്ധിച്ചു. വാർഡ് കൺവീനർ സുധാകരൻ സ്വാഗതവും കൃഷി അസി: സതീഷ് ടി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |