SignIn
Kerala Kaumudi Online
Monday, 29 June 2026 1.50 AM IST

അവധിയില്ല,​ ജോലി ചെയ്ത് തളർന്ന് ലോക്കോ പെെലറ്റുമാർ

loco-pilot
loco pilot

കോഴിക്കോട്: അവധിയും വിശ്രമവുമില്ലാതെ ജോലി ചെയ്ത് തളർന്ന് പാലക്കാട് റെയിൽവേ ഡിവിഷനിലെ ലോക്കോ പെെലറ്റുമാർ. രണ്ട് ദിവസം തുടർച്ചയായി നെെറ്റ് ഡ്യൂട്ടി ചെയ്താൽ തൊട്ടടുത്ത ദിവസം നെെറ്റ് ഡ്യൂട്ടി ഒഴിവാക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം. ഇതുമൂലം നാലുദിവസം വരെ തുടർച്ചയായി നെെറ്റ് ഡ്യൂട്ടി ചെയ്യേണ്ടിവരുന്നു. ഇത് സുരക്ഷിതമായി ട്രെയിൻ ഓടിക്കുന്നതിനെ ബാധിക്കുന്നതായി ലോക്കോ പെെലറ്റുമാർ പറയുന്നു.

ലോക്കോ പെെലറ്റുമാരുടെ പ്രതിവാര വിശ്രമം 46 മണിക്കൂറാണെന്ന് കോടതി വിധിയുണ്ട്. എന്നാൽ 30 മണിക്കൂർ പോലും കിട്ടുന്നില്ലെന്നാണ് ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. 22 മണിക്കൂർ പ്രതിവാര വിശ്രമമാണ് നൽകുന്നത്. മാസങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്തുവയ്ക്കുന്ന അവധികളും ലഭിക്കുന്നില്ല. 30 ശതമാനം ലീവ് റിസർവുണ്ടെങ്കിലും 10 ശതമാനത്തിൽ താഴെയാണ് അനുവദിക്കുന്നത്. അടിയന്തര ഘട്ടങ്ങളിലും ലീവ് കിട്ടുന്നില്ല. അസുഖമായാലും മരുന്നു കഴിച്ച് ജോലിക്കെത്തണം.സംസ്ഥാനത്ത് വേണ്ടത്ര ലോക്കോ പെെലറ്റുമാരില്ല. പാലക്കാട് ഡിവിഷനിൽ മാത്രം 135 പേർ കുറവാണ്.

ദക്ഷിണ റെയിൽവേ അനുവദിച്ച 92 ലോക്കോ പെെലറ്റ് മെയിൽ (എൽ.പി.എം) തസ്തികകളിൽ പത്തെണ്ണം പാലക്കാട് സീനിയർ ഡിവിഷണൽ ഇലക്ട്രിക്കൽ എൻജിനിയർ (ഓപ്പറേറ്റിംഗ്) വെട്ടിച്ചുരുക്കിയെന്നും ആക്ഷേപമുണ്ട്.

സുരക്ഷ ഭീഷണിയും

തുരന്തോ, ജനശതാബ്ദി പോലുള്ള അതിവേഗ ട്രെയിനുകളിൽ പരിചയം കുറഞ്ഞ ജൂനിയർ ലോക്കോ പെെലറ്റുമാരെ നിയോഗിക്കുന്നത് സുരക്ഷ ഭീഷണിയുയർത്തുന്നു. പാസഞ്ചർ, ഗുഡ്സ് ട്രെയിനുകളിലെ ലോക്കോ പെെലറ്റുമാരെയാണ് ഉപയോഗിക്കുന്നത്. ഡിപ്പോ, ഇന്റർ ഡിവിഷണൽ ട്രാൻസ്ഫറുകളും നടത്തുന്നില്ല. അസിസ്റ്റന്റ്, ഗുഡ്സ് ലോക്കോ പെെലറ്റുമാർക്ക് പ്രൊമോഷനുമില്ല.

തസ്തിക, അനുവദിച്ച എണ്ണം, നിലവിലുള്ളത്, ഒഴിവ്

(പാലക്കാട് ഡിവിഷനിൽ)

ലോക്കോ പെെലറ്റ് മെയിൽ....92....73....19

ലോക്കോ പെെലറ്റ് പാസഞ്ചർ....73....56....17

ലോക്കോ പെെലറ്റ് ഗുഡ്സ്....130....114....16

ലോക്കോ പെെലറ്റ് ഷണ്ടിംഗ്....54....48....06

അസി. ലോക്കോ പെെലറ്റ്....287....241....46

ചീഫ് ലോക്കോ ഇൻസ്പെക്ടർ...28....14....14

ക്രൂ കൺട്രോളർ/ ട്രാക്ഷൻ ലോക്കോ കൺട്രോളർ....32....15....17

ആകെ....696....561....135

ലോ​​​ക്കോ​​​ ​​​പെെ​​​ല​​​റ്റു​​​മാ​​​രു​​​ടെ​​​ ​​​ഉ​​​പ​​​വാ​​​സം​​​ ​​​ഇ​​​ന്ന്
കോ​​​ഴി​​​ക്കോ​​​ട്:​​​ ​​​ലോ​​​ക്കോ​​​ ​​​പെെ​​​ല​​​റ്റു​​​മാ​​​രു​​​ടെ​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ ​​​പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ​​​ഇ​​​ന്ന് ​​​രാ​​​വി​​​ലെ10​​​ ​​​മു​​​ത​​​ൽ​​​ ​​​പാ​​​ല​​​ക്കാ​​​ട് ​​​ഡി​​​വി​​​ഷ​​​ൻ​​​ ​​​ഓ​​​ഫീ​​​സി​​​നു​​​ ​​​മു​​​ൻ​​​പി​​​ൽ​​​ ​​​അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​ ​​​സ​​​ത്യ​​​ഗ്ര​​​ഹം​​​ ​​​ന​​​ട​​​ത്തും.​​​ ഓ​​​ൾ​​​ ​​​ഇ​​​ന്ത്യ​​​ ​​​ലോ​​​ക്കോ​​​ ​​​റ​​​ണ്ണിം​​​ഗ് ​​​സ്റ്റാ​​​ഫ് ​​​അ​​​സോ​​​സി​​​യേ​​​ഷ​​​ന്റെ​​​ ​​​ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണ് ​​​സ​​​മ​​​രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL