SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.03 AM IST

പ്രതിഭകളെ ആദരിച്ചു

photo
നോർത്ത് നന്മണ്ട മഹല്ലിലെ പ്രതിഭകളെ ആദരിക്കൽ പരിപാടി നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിനിഷ ഷൈജു ഉദ്ഘാടനം ചെയ്യുന്നു.

നന്മണ്ട: നോർത്ത് നന്മണ്ട മഹല്ലിൽ നിന്നും ഈ വർഷം വിവിധ പരീക്ഷകളിൽ വിജയംവരിച്ച പ്രതിഭകളെ ആദരിച്ചു. നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനിഷ ഷൈജു പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമുഖ മൈന്റ് ട്യൂണർ സി എ റസാഖ് " ഹിയർ യുവർ ഓൺ സോങ്' എന്ന വിഷയത്തിൽ ക്ളാസെടുത്തു. നോർത്ത് നന്മണ്ട മഹല്ല് മുസ്‌ലിം ജമാഅത്തും എം.എസ്.എം നോർത്ത് നന്മണ്ട യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ മഹല്ല് പ്രസിഡന്റ് പി പി മൊയ്തീൻകോയ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മുഹമ്മദ് കുന്നത്ത് സ്വാഗതവും എ. മൊയ്തീൻ കോയ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL