മുക്കം: കോഴിക്കോട് ജില്ലയിലെ നഗരസഭകളിൽ ഏക ടിബി മുക്ത നഗരസഭയായി മുക്കം നഗരസഭയെ തിരഞ്ഞെടുത്തു. മലാപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്ര പരിശീലന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനിൽ നിന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് കുന്നത്ത് അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. ഇ.കെ. രൂപ, ടി.ബി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. ആർ. രഞ്ജു, ഹെൽത്ത് സൂപ്പർവൈസർ സിജു കെ. നായർ, എം.ടി. ശശി, നീതു പങ്കെടുത്തു.നഗരസഭയും ആരോഗ്യവകുപ്പും ഒത്തൊരുമിച്ച് താഴേത്തട്ടിൽ നടത്തിയ ബോധവത്കരണം, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |