കോഴിക്കോട്: 11ാമത് ഇന്തോനേഷ്യ ജോഗ്ജ ഇന്റർനാഷനൽ കൈറ്റ് ഫെസ്റ്റിവെൽ ആൻഡ് ചാംപ്യൻഷിപ്പ് ജൂലൈ രണ്ട് മുതൽ പതിമൂന്ന് വരെ പരാങ്കുസമോ ബീച്ച് യോഗ്യകർത്താസിറ്റിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളത്തിൽ പറഞ്ഞു. ഇന്തോനേഷ്യൻ ടൂറിസവും യോഗ്യകർത്താ സ്‌പെഷ്യൽ അഡ്മിനിസ്‌ട്രേഷനും സംയുക്തമായാണ് ഇത് സംഘടിപ്പിക്കുന്നത്. കൈറ്റ് രാജ്യങ്ങളായ ഹെയ്ത്തി, യു.എസ്.എ, ബ്രസീൽ, കാനഡ, അൽജീരിയ, ടുണീഷ്യ, ഇന്ത്യ ലിത്വാനിയ ജർമനി, സ്ലൊവാക്യ മലേഷ്യ, സിംഗപ്പൂർ, ചൈന, ഫ്രാൻസ്, വിയറ്റ്നാം, ലെബനൻ തുടങ്ങിയ കൈറ്റ് ടീമുകൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ആർ. ജയന്ത്കുമാർ, അബ്ദുള്ള മാളിയേക്കൽ, ഷെമീം പക്സാൻ, എസ്.എം ജോഹർ , സി.പി ദിൽഷാദ്, കമാൽപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |