SignIn
Kerala Kaumudi Online
Friday, 03 July 2026 4.36 AM IST

ഞാറ്റുവേല ചന്തയും കർഷക സഭയും

img
ഞാറ്റുവേല ചന്തയും കർഷക സംഗമവും തൈകൾ വിതരണം ചെയ്ത് കൊണ്ട് ഏറാമല പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു

വടകര: ഏറാമല ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഏറാമല കൃഷി ഭവൻ പരിസരത്ത് നടത്തിയ ഞാറ്റുവേല ചന്തയും കർഷക സഭയും ശ്രദ്ധേയമായി. ഏറാമല ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മൂസ മറുവയിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ. കെ. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഏറാമല ബാങ്ക് ജനറൽ മാനേജർ വിനോദൻ ആദ്യ വിൽപന ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ തട്ടോളി, പ്രീതി മോഹനൻ, ടി. കെ. പ്രമോദ്, ജസീല വി. കെ, വടകര കൃഷി അസി. ഡയറക്ടർ അപർണ, കാർഷിക വികസന സമിതിക്ക് വേണ്ടി ഏറാമല ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, SABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL