SignIn
Kerala Kaumudi Online
Saturday, 10 October 2026 1.06 AM IST

നിയമസഭാ സമ്മേളനം 12 മുതൽ

aa

തിരുവനന്തപുരം: നിയമസഭാ സമ്മേളനം 12ന് തുടങ്ങുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 29വരെ ആകെ 9ദിവസമാണ് ചേരുക. 17 മുതൽ 27വരെ നവരാത്രി പ്രമാണിച്ച് സഭചേരില്ല.

കേരള കോർട്ട് ഫീസ് ആൻഡ് സൂട്ട്സ് വാല്യുവേഷൻ (ഭേദഗതി) ബിൽ 2026, മദ്രാസ് ഹിന്ദു റിലിജ്യസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്സ് (കേരള ഭേദഗതി) ബിൽ 2026 എന്നിവ പരിഗണനയിലുണ്ട്. ഉപധനാഭ്യർത്ഥനകളും അധിക ധനാഭ്യർത്ഥനകളും 16 ന് പരിഗണിക്കും.

കൂടാതെ നിയമസഭയിൽ നടത്തിവരുന്ന പുസ്തകോത്സവത്തിന്റെ പേര് സാഹിത്യോത്സവം എന്നാക്കുമെന്നും സ്പീക്കർ പറഞ്ഞു. നവംബർ ഒന്നിന് ശങ്കരനാരായണൻതമ്പി ഹാളിൽ നടത്തുന്ന സ്നേഹസംഗമം പരുപാടിയിൽ മുൻ സ്പീക്കർ,ഡെപ്യൂട്ടി സ്പീക്കർ എന്നിവരെ ആദരിക്കും. ഇതിനൊപ്പം സഭയുടെ പ്ളാറ്റിനംജൂബിലി ആഘോഷങ്ങൾക്കും തുടക്കമാകും. 26ന് എം.എൽ.എ ഹോസ്റ്റലിന്റെ പമ്പ ബ്ളോക്കിന്റെ പുതുക്കിയ കെട്ടിടം ഉദ്ഘാടനം ചെയ്യും.

എം.എൽ.എമാർക്കെതിരെ ഉണ്ടായ നിയമനടപടികളുമായി ബന്ധപ്പെട്ട പരാതികളിൽ എ.ജിയുടെ നിയമ ഉപദേശം പരിഗണിച്ച് നടപടികളെടുക്കും. രാഷ്ട്രപതിക്ക് അയച്ച സ്വകാര്യസർവകലാശാല ബിൽ പരിഷ്കരിക്കുന്നത് സംബന്ധിച്ച നടപടികൾ നിയമപരമായ രീതയിൽ കൈകാര്യം ചെയ്യുമെന്നും സ്പീക്കർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIYAMASABHASAMITHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA