SignIn
Kerala Kaumudi Online
Sunday, 05 July 2026 6.17 AM IST

ചങ്ങരംകുളം, കൂട്ടുർ വാർഡുകളിൽ  തെരുവുനായ ശല്യം രൂക്ഷം

news-
ചങ്ങരംകുളം തണ്ടാൻ്റെ മീത്തൽ സുമിത്തിൻ്റെ ഓട്ടോറിക്ഷ തെരുവുനായ്ക്കൾ കടിച്ചു കീറിയ നിലയിൽ

കായക്കൊടി : കായക്കൊടി ഗ്രാമ പഞ്ചായത്തിലെ ചങ്ങരംകുളം, കൂട്ടുർ വാർഡുകളിൽ തെരുവുനായ്ക്കളുടെ ശല്യം

രൂക്ഷം. രാത്രിയൊ പകലെന്നോ ഭേദമില്ലാതെ നായകൾ വീടുകളിലെത്തി വസ്തുക്കൾ നശിപ്പിക്കുകയാണ്.

വെള്ളിയാഴ്ച പുലർച്ചെ ചങ്ങരംകുളം തണ്ടാന്റെ മീത്തൽ സുമിത്തിന്റെ ജീവിതോപാധിയായ ഓട്ടോറിക്ഷയുടെ സീറ്റ് കവറും മാറ്റും തെരുവുനായ്ക്കൾ കടിച്ചു കീറി നശിപ്പിച്ചു. വീടുകളിൽ നിന്ന് ചെരുപ്പുകളും മറ്റു വീട്ടുപകരണങ്ങളും എന്നിവ വ്യാപകമായി നശിപ്പിക്കുന്നു. സ്കൂളിലേയ്ക്ക പോകുന്ന കൂട്ടികൾക്കു നേരെ തെരുവുനായകൾ പാഞ്ഞടുത്ത സംഭവവും ഉണ്ടായി. പഞ്ചായത്ത് ഭരണസമിതിയും ബന്ധപ്പെട്ട അധികൃതരും തെരുവുനായ ശല്യത്തിനെതിരെ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

ജനപ്രതിനിധികൾ സന്ദർശനം നടത്തി

ചങ്ങരംകുളം : തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ജനങ്ങളുമായി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.വി ബിന്ദുവിന്റെ നിർദ്ദേശത്തെ തുടർന്ന് ജനപ്രതിനിധികളായ വിനീത ദിനേഷ് , കെ.പി. ബിജു തുടങ്ങിയവർ സന്ദർശനം നടത്തി. അയൽപക്ക പഞ്ചായത്ത് അധികൃതരുമായി സംസാരിച്ച് വിഷയത്തിൽ വേണ്ട നടപടികൾ കൈക്കൊള്ളും. പഞ്ചായത്ത് അംഗങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും യോഗം ഉടൻ വിളിച്ചു ചേർക്കും. കളക്ടർ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർക്ക് പരാതി നൽകി അടിയന്തിര ഇടപെടൽ നടത്തുമെന്നും ജനപ്രതിനിധികൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL