കുന്ദമംഗലം: കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് (കെ.എസ്.ഒ.എം) ഡോ. എം.എസ്. വലിയാത്തൻ സ്മാരക പ്രഭാഷണത്തോടെ സ്ഥാപക ദിനം ആഘോഷിച്ചു. ഗണിതശാസ്ത്രജ്ഞൻ പ്രൊഫ. എസ്.ജി. ഡാനി, ഡോ. എം.എസ്. വല്യത്താന്‍ സ്മാരക പ്രഭാഷണം നടത്തി. പ്രൊഫ. എ.ശങ്കരനാരായണൻ, പത്മവിഭൂഷൺ ഡോ. എം.എസ്. വല്യത്താന്‍റെ ജീവിതത്തെയും നിലനിൽക്കുന്ന സംഭാവനകളെയും പരിചയപ്പെടുത്തി. പ്രൊഫ. എ.ജെ പരമേശ്വരൻ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി, വിദ്യാർത്ഥികൾക്കും യുവ ഗവേഷകർക്കുമായി പ്രൊഫ. എന്‍. എസ്.എന്‍. ശാസ്ത്രി പ്രഭാഷണം നടത്തി. അസി.പ്രൊഫ. ഡോ. അങ്കിത് റായ്, പ്രൊഫ. പി.കെ.രത്നകുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |