ചേളന്നൂർ: ഗ്രാമ പഞ്ചായത്ത് വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് സാക്ഷരത മിഷൻ്റെ നേതൃത്വത്തിൽ വായനയും വായ്ത്താരിയും എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചയും സംവാദവും സംഘടിപ്പിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജീന നമ്പീട്ടിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സാക്ഷരത പ്രേരക് ശശികുമാർ ചേളന്നൂർ ആമുഖപ്രഭാഷണം നടത്തി. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീന ചെറുവത്ത് വായനാ പക്ഷാചരണ സന്ദേശം നൽകി. നാടൻപാട്ട് കലാകാരൻ ഗിരീഷ് ആമ്പ്ര വിഷയാവതരണം നടത്തി. പി.എം.സുഭിത, പി.രമണി, പി.പി.അനിത എൻ.കെ. രാജശ്രീ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |