SignIn
Kerala Kaumudi Online
Saturday, 11 July 2026 2.01 AM IST

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർച്ച വിള്ളൽ കണ്ടിട്ടും പൊളിച്ചില്ല

railway
കോ​ഴി​ക്കോ​ട് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​ത​ക​ർ​ന്ന​ ​ക്ളോ​ക്ക് ​ട​വ​റി​ന്റെ​ ​ശേ​ഷി​ക്കു​ന്ന​ ​ഭാ​ഗം​ ​പൊ​ളി​ച്ചു​നീ​ക്കു​ന്ന​ ​തൊ​ഴി​ലാ​ളി​കൾ

റെയിൽവേയുടെ നിർദ്ദേശം

നിർമ്മാണ കമ്പനി അവഗണിച്ചു

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ 138 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നതിൽ ഗുരുതര അനാസ്ഥ. കെട്ടിടം അപകടാവസ്ഥയിലാണെന്ന് മൂന്നുമാസം മുൻപേ അറിയിച്ചിട്ടും പൊളിച്ചുനീക്കാൻ നടപടി സ്വീകരിച്ചില്ലെന്ന് റെയിൽവേ അധികൃതർ ആരോപിച്ചു. ബുധനാഴ്ച ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം) മധുകർ റാവുത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ അടിഭാഗത്ത് രണ്ട് സെന്റീമീറ്റർ വീതിയിൽ വിള്ളൽ കണ്ടെത്തിയിരുന്നു. തുടർന്ന് കെട്ടിടം അടിയന്തരമായി പൊളിച്ചുനീക്കാൻ നിർദ്ദേശിച്ചു. ക്ലോക്ക് ടവറിന് താഴെ പ്രവർത്തിക്കുന്ന ഓഫീസുകൾ മറ്റൊരിടത്തേക്ക് മാറ്റാനും കെട്ടിടം പൊളിച്ചുപണിയാനും നിർമാണക്കമ്പനിയായ റാങ്ക് കൺസ്ട്രക്ഷന് കത്ത് നൽകി. എന്നാൽ കമ്പനി ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് റെയിൽവേ പറയുന്നത്. പരിശോധന കഴിഞ്ഞ് 24 മണിക്കൂർ തികയും മുൻപേ കെട്ടിടം തകർന്നുവീണു.
അപകടം നടന്ന വ്യാഴാഴ്ച രാത്രി തന്നെ വടം ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങൾ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നിലവിൽ അപകടാവസ്ഥയിലുള്ള ഭാഗങ്ങൾ ഘട്ടംഘട്ടമായി പൊളിച്ചുനീക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ട്രെയിൻ ഗതാഗതം

പുനഃസ്ഥാപിക്കൽ വൈകും

കോൺക്രീറ്റ് അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്താൽ മാത്രമേ രണ്ടും മൂന്നും ട്രാക്കുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയൂ. നിലവിൽ ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ ഒന്നാം പ്ലാറ്റ്ഫോമിലൂടെയും മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ നാലാം പ്ലാറ്റ്ഫോമിലൂടെയുമാണ് തിരിച്ചുവിടുന്നത്. നിയന്ത്രണം തുടരുന്നതിനാൽ ട്രെയിൻ സർവീസുകൾ വൈകാനിടയുണ്ടെന്ന് റെയിൽവേ അറിയിച്ചു. ഗതാഗതം സാധാരണ നിലയിലായതിന് ശേഷം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും റെയിൽവേ വ്യക്തമാക്കി.

സ്റ്റേ​ഷ​ൻ​ ​വി​ക​സ​ന​ത്തി​ന് ​ ക​രി​നി​ഴൽ

കോ​ഴി​ക്കോ​ട്:​ ​അ​ന്താ​രാ​ഷ്ട്ര​ ​നി​ല​വാ​ര​ത്തി​ലേ​ക്ക് ​കോ​ഴി​ക്കോ​ട് ​റെ​യി​ൽ​വെ​ ​സ്റ്റേ​ഷ​നെ​ ​വി​ക​സി​പ്പി​ക്കാ​നു​ള്ള​ ​പ​ദ്ധ​തി​ക്കു​ ​മേ​ൽ​ ​ക​രി​നി​ഴ​ലാ​യി​ ​ക്ളോ​ക്ക് ​ട​വ​ർ​ ​ത​ക​ർ​ച്ച.​ 2024​ ​ജൂ​ണി​ലാ​ണ് ​ന​വീ​ക​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ക​രാ​ർ​ ​ന​ൽ​കി​യ​ത്.​ ​ഇ​തു​പ്ര​കാ​രം​ ​ക​ഴി​ഞ്ഞ​ ​ജൂ​ണി​ൽ​ ​പ്ര​വൃ​ത്തി​ക​ൾ​ ​പൂ​ർ​ത്തി​യാ​കേ​ണ്ട​താ​ണ്.​ ​എ​ന്നാ​ൽ​ 20​ ​ശ​ത​മാ​നം​ ​നി​ർ​മ്മാ​ണം​ ​പോ​ലും​ ​ന​ട​ന്നി​ട്ടി​ല്ല.​ അ​തി​നി​ടെ​യാ​ണ് ​ക്ളോ​ക്ക് ​ട​വ​റി​ന്റെ​ ​ത​ക​ർ​ച്ച.​ ​ക​രാ​റു​കാ​രു​ടെ​ ​അ​ശ്ര​ദ്ധ​യും​ ​വീ​ഴ്ച​യും​ ​കൊ​ണ്ടാ​ണ് ​ട​വ​ർ​ ​ത​ക​ർ​ന്ന​തെ​ന്ന​ ​ആ​ക്ഷേ​പം​ ​ശ​ക്ത​മാ​ണ്.​ ​റെ​യി​ൽ​വേ​യു​ടെ​ ​പ്ര​ധാ​ന​ ​ടെ​ർ​മി​ന​ൽ​ ​കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ള​ ​പൈ​ലിം​ഗ് ​പ്ര​വൃ​ത്തി​ ​മു​ൻ​ ​ക​രു​ത​ലി​ല്ലാ​തെ​യും​ ​യാ​ത്ര​ക്കാ​രു​ടെ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പ് ​വ​രു​ത്താ​തെ​യു​മാ​ണ് ​ചെ​യ്യു​ന്ന​തെ​ന്ന് ​മ​ല​ബാ​ർ​ ​ട്രെ​യി​ൻ​ ​പാ​സ​ഞ്ചേ​ഴ്‌​സ് ​വെ​ൽ​ഫെ​യ​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​ആ​രോ​പി​ച്ചു.

English Summary

The 138-year-old clock tower at Kozhikode Railway Station collapsed, prompting allegations of serious negligence. Railway authorities had informed the construction company of its unsafe condition three months earlier, ordering demolition after finding cracks. The company reportedly failed to comply. Train services remain delayed due to debris removal, with a detailed investigation slated once traffic normalizes.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL