കക്കോടി: ട്രോമകെയറിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും ആഭിമുഖ്യത്തിൽ, ബദിരൂർ തപോവനത്തിൽ ‘ജീവൻ രക്ഷയ്ക്കായ് കൈകോർക്കാം’ ഏകദിന ജീവൻ രക്ഷ പരിശീലനം നൽകി. നവാസ് മൂഴിക്കൽ ഉദ്ഘാടനം ചെയ്തു. തപോവനം ഡയറക്ടർ യോഗാചാര്യൻ പി.ഉണ്ണിരാമൻ അദ്ധ്യക്ഷത വഹിച്ചു. എ.എം.വി.ഐ പി. ഷൈജൻ പൂഞ്ചോല, ഡോ. മിഥുൻ മോഹൻ, ഡോ. വാസു കാടാന്തോട് ക്ലാസെടുത്തു. ട്രോമകെയർ കോ ഓർഡിനേറ്റർ കെ.പി. ചന്ദ്രൻ, പി.ഉണ്ണികൃഷ്ണൻ, മുരളീധരൻ ലുമിനസ്, ഡോ. ജൂഡോ ഇളങ്കോവൻ, ഷീജ ചന്ദ്രൻ, ശ്രീകാന്ത്, അപ്പുണ്ണി, ആദർശ്, അനന്തു, ലാവണ്യ പ്രസംഗിച്ചു. വി.വി. സനൂപ്, ഷാലുകൃഷ്ണ,കെ.പി. സജിത്ത്, പ്രമോദ് ബാലകൃഷ്ണൻ എന്നിവർ പ്രായോഗിക പരിശീലനം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |