SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.19 AM IST

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: റോഡ് ഉപരോധിച്ചു

congres
ഡൽഹിയിൽ രാഹുൽഗാന്ധിയുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സിയുടെ മുൻവശത്തെ റോഡിൽ തീയിട്ടപ്പോൾ. ഫോട്ടോ: രോഹിത്ത് തയ്യിൽ

കോഴിക്കോട് ജനാധിപത്യ അവകാശങ്ങൾ അടിച്ചമർത്തുന്നതിനെതിരെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്‌.യു ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. തുടർന്ന് പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡിന് മുൻപിൽ അര മണിക്കൂറോളം തീ കത്തിച്ച് റോഡ് ഉപരോധിച്ചു. നേതാക്കളെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കിയതിനു ശേഷമാണ് ഉപരോധം അവസാനിച്ചത്. പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, കെ.എസ്‌.യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് എം.എൽ.എ, യൂത്ത് കോൺഗ്രസ് സംസ്‌ഥാന ഭാരവാഹികളായ വൈശാൽ കല്ലാട്ട്, വി.ടി. നിഹാൽ, ജില്ലാ ഭാരവാഹികളായ എം.ഷിബു, ജിനീഷ് ലാൽ മുല്ലാശ്ശേരി, പി.എം.ആഷിഖ്, യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റുമാരായ ഫസൽ പാലങ്ങാട്, ടി. അഭിജിത്ത്, സലൂജ് രാഘവൻ, ആഷിഖ് പിലാക്കൽ, സായൂജ് പേരാമ്പ്ര, അസീസ് മാവൂർ, കെഎസ്‌യു നേതാക്കളായ അർജുൻ പൂനത്ത്, ഫുഹാദ് സനീൻ, അഹദ് സമാൻ, ഫായിസ് നടുവണ്ണൂർ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL