കോഴിക്കോട്: മെഡിക്കൽ കോളേജ് പരിസരത്ത് ബസ് ടെർമിനൽ സ്ഥാപിക്കാനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. സ്ഥിരം ബസ് ടെർമിനൽ പ്രവർത്തനക്ഷമമാകുന്നതുവരെ മെഡിക്കൽ കോളേജിൽ യാത്ര അവസാനിപ്പിക്കുന്നബസുകൾക്ക് താത്കാലിമായി പാർക്ക് ചെയ്യാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി. ഇത്തരത്തിൽ റോഡിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കി ഗതാഗതം സുഗമമാക്കണമെന്ന് കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
കോഴിക്കോട് മെഡിക്കൽ കോളേജ്-മാവൂർ റോഡിലേയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കുന്ന അനധികൃത പാർക്കിംഗിനെതിരെ ഈസ്റ്റ് ദേവഗിരി സൗഹൃദം റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.കെ ബാഹുലേയൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |