വടകര: നഗരസഭയും പഞ്ചായത്ത് അധികൃതരും വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ജനറൽ വർകേഴ്സ് ഫുൾപാത്ത് തട്ടുകട സെക്ഷൻ ഐ.എൻ.ടി.യു.സി. താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ഡി.സി.സി. ജനറൽ സെക്രട്ടറി സി.കെ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കെ.എൻ.എ. അമീർ അദ്ധ്യക്ഷത വഹിച്ചു. സതീശൻ കുരിയാടി യൂണിയൻ കാർഡ് വിതരണം ചെയ്തു. മുസ്തഫ മുഖചേരി, പി.ടി മജീദ്, പി ദസ്തകീർ, കെ.പി നജീബ്, നാരായണനഗരം പത്മനാഭൻ, പി.സി റഫീഖ്, പ്രദീപൻ മടപള്ളി, സലിം കോട്ടക്കൽ, വി.കെ ഷംസീർ, പി.പി കുഞ്ഞിപാത്തു, ആർ.വി ഇസ്‌മയിൽ, ആർ.സി ഷംസീർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |