ബാലുശ്ശേരി: ശ്രീനാരായണ ധർമ്മവേദിയും ഓൾ ഇന്ത്യ മലയാളി അസോസിയേഷനും സിനി പൊട്ടൻ കാവിലിന് നിർമ്മിച്ച് കൊടുക്കുന്ന വീടിന്റെ നിർമ്മാണോദ്ഘാടനം രണ്ടിന് നടക്കും. രാവിലെ 11 ന് കുറുമ്പൊയിൽ ദേശസേവ സ്കൂളിൽ ശ്രീനാരായണ ധർമ്മവേദി ചെയർമാൻ ഗോകുലം ഗോപാലൻ നിർവഹിക്കും. വ്യവസായ സംരംഭങ്ങളുടെ ഉദ്ഘാടനം വി.ടി സൂരജ് എം.എൽ.എ നിർവഹിക്കും. എ.ഐ. എം. എ സംസ്ഥാന പ്രസിഡന്റ് എ.കെ പ്രശാന്ത്,എ. ഐ. എം. എ ജനറൽ സെക്രട്ടറി രവീന്ദ്രൻ പൊയിലൂർ, മലബാർ മെഡിക്കൽ കോളേജ് ചെയർമാൻ അനിൽകുമാർ വള്ളിൽ തുടങ്ങിയവർ സംബസിക്കും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാനും ബാലുശ്ശേരി യൂണിയൻ പ്രസിഡന്റുമായ പി.ജി ദേവാനന്ദൻ, കെ. വാസുദേവൻ, ട്രഷറർ ടി.സി ചന്ദ്രൻ , സ്വാഗത സംഘം കൺവീനർ എം.ടി സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |