രാമനാട്ടുകര: രാമനാട്ടുകര ട്രേഡ് സെന്ററിൽ (മുനിസിപ്പാലിറ്റി ഓഫീസിന് മുൻവശം) മെഗാ ഓണം ഫെയർ 15 മുതൽ 25 വരെ നടക്കും. വിപുലമായ വ്യാപാര–സാംസ്കാരിക മേളയായാണ് ഒരുക്കുന്നതെന്ന് നഗരസഭാ ചെയർമാൻ കല്ലട മുഹമ്മദലി അറിയിച്ചു. 100ൽപരം സ്റ്റാളുകൾ പ്രവർത്തിക്കും. കുടുംബശ്രീ യൂണിറ്റുകളുടെ 35 സ്റ്റാളുകൾക്ക് പുറമെ രാമനാട്ടുകരയിലെ തെരഞ്ഞെടുത്ത സംരംഭകരുടെയും ഉത്പാദകരുടെയും വിവിധ സ്റ്റാളുകൾ മേളയുടെ ഭാഗമാകും.മേളയുടെ എല്ലാ ദിവസങ്ങളിലും സാംസ്കാരിക പരിപാടികളും വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങൾ നൽകും. ഓണം ഫെയറിന് ആകർഷകമായ പേര് കോ ഓർഡിനേറ്റർ പി. പിഹാരിസ് 7012648950 എന്ന നമ്പറിൽ വാട്സ് ആപ്പ് ചെയ്യണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വി മിഥുഷ, കെ.കെ.മുഹമ്മദ് കോയ, ടി.സുമതി, ശ്രീജിത്ത്, ബീനപ്രഭ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |