കാക്കൂർ: കൽക്കിയുരിലെ (കാക്കൂർ) ആപ്പുറത്ത് പാലം കടവിൽ വി.എച്ച്.പി കാക്കൂർ പ്രഖണ്ഡ് സമിതിയുടെ നേതൃത്വത്തിൽ ബലിതർപ്പണം നടത്തി. ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി, കെ.കെ. വെങ്കട്ടരാമൻ, (ഗ്രാമ ജില്ല മഠ മന്ദിർ അർച്ചക് പുരോഹിത്) മണി അമ്പലത്തിൽ, വിശ്വനാഥൻ കണ്ണങ്കര, പ്രകാശൻ കാക്കൂർ, പ്രണവ് കാക്കൂർ എന്നിവരുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങ്. വി.എച്ച്.പി. ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നമ്പുതിരി കാക്കൂർ, നിമേഷ് വട്ടോളി, സദാനന്ദൻ സങ്കൽപ്പ പുരി, അഡ്വ: എ.കെ.രവി, മുരളീധരൻ ചേളന്നൂർ, രമേഷ് കുമാർ യു.പി, പ്രകാശൻ കാക്കൂർ, ഷൺമുഖൻ കാക്കൂർ, ശശീന്ദ്രൻ.കെ. തുടങ്ങിയവർ പരിപാടിക്ക് നേത്യത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |