ബേപ്പൂർ: ഗ്ലോബൽ കെ.എം.സി.സി ബേപ്പൂർ മേഖല കമ്മിറ്റിയും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലി സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച കിഡ്നി രോഗ നിർണയ ക്യാമ്പ് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം കുഞ്ഞാമുട്ടി ഉദ്ഘാടനം നിർവഹിച്ചു. ഗ്ലോബൽ കെ.എം.സി.സി ഫറോക്ക് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സ്ഥാപിക്കുന്ന സി.എച്ച് സെന്റർ ശിലാ സ്ഥാപനത്തോടനുബന്ധിച്ചാണ് ക്യാമ്പ്. നൗഫൽ അരക്കിണർ അദ്ധ്യക്ഷത വഹിച്ചു. അഷറഫ് വേങ്ങാട് മുഖ്യാതിഥിയായി. പി.വി ഹനീഫ, അഹമ്മദ് കോയ, വി.പി ജബ്ബാർ, പി.പി മൊയ്തീൻ കോയ, ഷഫീക്ക് അരക്കിണർ, രാജിവ് തിരുവച്ചിറ, മാമു നിസാർ, അസീസ് കറുത്തേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |