കൊയിലാണ്ടി: നഗരസഭയുടെ ഓണാഘോഷം 15 മുതൽ 24 വരെ ടൗൺ ഹാളിൽ നടക്കുമെന്ന് ചെയർപേഴ്‌സൺ യുകെ. ചന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുടുംബശ്രീ ഉത്പ്പന്നങ്ങളുടെ വിപണന മേളയും പത്ത് ദിവസം വൈവിദ്ധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളും നടക്കും. സാംസ്കാരിക ഘോഷയാത്ര, നാടൻപാട്ട്, നാടകം, മാപ്പിള കലാമേള, കുടുംബശ്രീ കലാമേള, മെഗാഷോ, നൃത്ത സന്ധ്യ തുടങ്ങി വിവിധ പരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമായി നടക്കും. സി.ടി. ബിന്ദു, എ.പി. സുധീഷ്, രമ്യ പണ്ടാരക്കണ്ടി, ദൃശ്യ എം, കെ.എം. നജീബ്, ശ്രീജ റാണി, ആയിഷ ജാസ്മിൻ, മിനി, ഷംസീറ, ശശി കോട്ടിൽ, ശ്രീനി പി.കെ. എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |