SignIn
Kerala Kaumudi Online
Saturday, 15 August 2026 1.51 AM IST

സ്മാർട്ട് ടിവി സ്ഥാപിച്ചു

tv
സ്മാർട്ട് ടിവി സമർപ്പണോദ്ഘാടനം ജംഷിദ് ഒളകര നിർവ്വഹിക്കുന്നു

മുക്കം: കുമാരനെല്ലൂർ തടപ്പറമ്പ് അങ്കണവാടിയിൽ സ്മാർട്ട് ടിവി സ്ഥാപിച്ചു. വാർഡ് മെമ്പർ ജംഷിദ് ഒളകര ഉദ്ഘാടനം നിർവഹിച്ചു. അങ്കണവാടിക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ 2 ലക്ഷം രൂപകൂടി ലഭിച്ചിട്ടുണ്ടെന്നും കെട്ടിടവും ചുറ്റുമതിലും പെയിന്റടിച്ചും ചിത്രങ്ങൾ വരച്ചും മനോഹരമാക്കുമെന്ന് മെമ്പർ അറിയിച്ചു. അങ്കണവാടി അദ്ധ്യാപിക എം.എ ഗീത അദ്ധ്യക്ഷത വഹിച്ചു. ആബിദ് കുമനെല്ലൂർ, ബീരാൻകുട്ടി തടപ്പറമ്പിൽ, മുഹമ്മദ് കലകൊമ്പൻ, സനിൽ അരീപ്പറ്റ, അസീസ് ഒളകര, മമ്മുപോക്കർ തലാപ്പിൽ, അസൈൻ തടപ്പറമ്പിൽ, കുഞ്ഞി മുഹമ്മദ് പുളിക്കത്തൊടി, റിസാന പള്ളിയാലി, ഷാഹിന നാസർ, ജംഷീന ചോലക്കൽ, സുലൈഖ, ടി.കെ ശാന്ത എന്നിവർ സംബന്ധിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL