മേപ്പയ്യൂർ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ എൽ.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. ആർ.ജെ.ഡി മണ്ഡലം പ്രസിഡന്റ് അഡ്വ. രാജീവൻ മല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. ബാബു കൊളക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.നിബിത, വൈസ് പ്രസിഡന്റ് വി. സുനിൽ, കെ.കെ.ബാലൻ, കെ.രാജീവൻ, പി.പ്രസന്ന, നിഷാദ് പൊന്നങ്കണ്ടി, ഇ. കുഞ്ഞിക്കണ്ണൻ, മേലാട്ട് നാരായണൻ, കെ.ടി.രാജൻ പ്രസംഗിച്ചു. എൻ.എം. ദാമോദരൻ, പി.ടി ബാലൻ, എം.കെ രാമചന്ദ്രൻ , വി.പി മോഹനൻ, എ.ടി.സി അമ്മത് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |