കൊയിലാണ്ടി: ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് കെ.കെ വൈശാഖിന്റെ നേതൃത്വത്തിൽ തിരംഗയാത്ര നടത്തി. കൊരയങ്ങാടു നിന്ന് ആരംഭിച്ച് സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമക്ക് സമീപം അവസാനിച്ചു. ബി.ജെ.പി. സ്റ്റേറ്റ് സമിതി അംഗം വായനാ രി വിനോദ് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് പ്രവർത്തകരും പുഷ്പാർച്ചന നടത്തി. ജില്ലാ ജന: സെക്രട്ടറി എസ്.ആർ ജയ് കിഷ് ഉദ്ഘാടനം ചെയ്തു. വി.സി ബിനീഷ്, വായനാരി വിനോദ്, അഡ്വ: വി. സത്യൻ, വി.കെ, ജയൻ, ജിതേഷ് കാപ്പാട്, അതുൽ പെരുവട്ടൂർ, ദീപാ കുനിയിൽ, രവി, അനിരുദ്ധൻ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |