ഫറോക്ക്: ഫറോക്ക് നഗരസഭാ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വാർഡുകളിൽ നടപ്പാക്കിയ ചെണ്ടുമല്ലി കൃഷി നഗരസഭാതല വിളവെടുപ്പ് ഉദ്ഘാടനം ഡിവിഷൻ 33ൽ നടന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നഗരസഭാ ചെയർപേഴ്സൺ സി.ചന്ദ്രിക ഉദ്ഘാടനംചെയ്തു. നഗരസഭാ ഡെപ്യൂട്ടി ചെയർമാൻ പി.കെ. ഷബീർ അലി അദ്ധ്യക്ഷത വഹിച്ചു കൗൺസിലർ പ്രബിഷ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ. താഹിറ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബിത ഹബീബ്, എം.വിജയൻ, റഫൂഫ് പുറ്റെക്കാട്, നവാസ്, ഷൈസി ശ്യാം, മഞ്ജുഷ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |