മുക്കം: ഡയലൈസറിന്റെ ലഭ്യതക്കുറവ് മൂലം സാമ്പത്തികമായി പ്രയാസപ്പെടുന്ന രോഗികളെ സഹായിക്കുകയെന്ന ലക്ഷ്യത്തിൽ, കാരശ്ശേരി പഞ്ചായത്ത് ഭരണസമിതി സ്പോൺസർമാരുടെ സഹകരണത്തോടെ ഡയാലിസീസ് രോഗികൾക്ക് ഡയലൈസർ വിതരണം ചെയ്തു. 25 ഡയലൈസറുകൾ മുരിങ്ങംപുറായി സ്വദേശി ശിഹാബ് പാണ്ടികശാലയാണ് സ്പോൺസർ ചെയ്തത്. ഡയലൈസറിന്റെ വിതരണ ഉദ്ഘാടനം കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജി.അബ്ദുൽ അക്ബറും ശിഹാബ് പാണ്ടികശാലയും ചേർന്ന് നിർവഹിച്ചു. എം.ദിവ്യ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ആരിഫ് , സവാദ് ഇബ്രാഹീം , സജി തോമസ് , സുനിത കണ്ണങ്കര , മുബഷിർ, മിനി കണ്ണങ്കര ,സരിത,സുബീന, വയലിൽ മോയി ,അബു പാണ്ടികശാല ,സുബൈദ എന്നിവർ പങ്കാളികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |