SignIn
Kerala Kaumudi Online
Saturday, 29 August 2026 5.11 AM IST

ഓണാഘോഷം സംഘടിപ്പിച്ചു

sathi
സുരഭി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂർ: ബേപ്പൂർ പബ്ലിക് ലൈബ്രറി കലാവേദിയുടെ ഓണാഘോഷം ഗായിക സുരഭി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കലാവേദി ചെയർമാൻ പി.എൻ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സംഗീതം ( വോക്കൽ ) ബിരുദാനന്തര ബിരുദം ഒന്നാം റാങ്ക് നേടിയ സുരഭി സുരേന്ദ്രനെ അനുമോദിച്ചു. ലൈബ്രറി പ്രസിഡന്റ് എം രാജഗോപാൽ , എം.ഗോകുൽദാസ്, ഡോ. ശ്രീന ശ്രീയേഷ്, കലാവേദി കൺവീനർ ടി. മുരളീധരൻ , ലൈബ്രറി സെക്രട്ടറി പി.എൻ. പ്രേമരാജ് എന്നിവർ പ്രസംഗിച്ചു. കവിതാരചന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വി.ടി.മൊയ്തീൻ കോയ , കെ. രമേശ് എന്നിവർ സമ്മാനാർഹമായ കവിതകൾ ആലപിച്ചു. കലാപരിപാടികളും നടന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOAN FRAUD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL