SignIn
Kerala Kaumudi Online
Saturday, 29 August 2026 5.11 AM IST

കെ.എംഅഭിജിത്ത് സന്ദർശിച്ചു

news-
കെ എം അഭിജിത്ത് എം എൽ .എ ഫ്ഥലം സന്ദർശിച്ചപ്പോൾ.

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റിയിൽ ജലസേചനവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ തേക്ക് മരങ്ങൾ ഉൾപ്പെടെ പതിനഞ്ചോളം മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്ന് കെ എം അഭിജിത്ത് എം.എൽ.എ. തേക്കുമരങ്ങൾക്കു പുറമേ പാഴ് മരങ്ങളും കടത്തിയവയിൽപ്പെടും. സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി മണ്ണൊലിപ്പ് തടയാൻ നട്ടുപിടി പിച്ച മരങ്ങളാണിവ. മരം മുറിച്ചുകടത്തിയ സ്ഥലത്തേക്ക് മണ്ണിട്ട റോഡാണുള്ളത്. മരങ്ങൾ മുറിച്ചിട്ടതിന് ശേഷം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇതിന്റെ കുറ്റികൾ പിഴുതുമാറ്റി. വേരുകളുൾപ്പെടെ പിഴുതെടുത്തു. മണ്ണു മാന്തി യന്ത്രമുപയോഗിച്ച് കിളച്ചുമറിച്ചിരിക്കുകയാണെന്നും മരങ്ങൾ പിഴുതെടുത്ത ഭാഗത്ത് വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ടെന്നും സ്ഥലം സന്ദർശിച്ചതിന്ന് ശേഷം എം.എൽ .എ പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL