SignIn
Kerala Kaumudi Online
Saturday, 29 August 2026 5.11 AM IST

ഓൺലെെൻ ട്രാൻസ്ഫർ അഭിനന്ദനീയമെന്ന്

teacher
ഹയർ സെക്കൻഡറി

കോഴിക്കോട്: ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ ട്രാൻസ്ഫർ കുറ്റമറ്റ രീതിയിൽ നടത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ തയ്യാറാക്കുകയും ഓൺലൈൻ ട്രാൻസ്ഫർ സംവിധാനം കൊണ്ടുവരികയും ചെയ്ത നടപടി അഭിനന്ദനാർഹമാണെന്ന് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ട്രാൻസ്ഫർ കരട് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിച്ച് അപാകതകൾ പരിഹരിച്ച് നടപടികൾ പൂർത്തീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. . കഴിഞ്ഞ അക്കാഡമിക വർഷം നടത്താതിരുന്ന ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ ജനറൽ ട്രാൻസ്ഫറിനുള്ള നടപടികളും ഉടൻ ആരംഭിക്കണം. സംസ്ഥാന പ്രസിഡന്റ് കെ.ടി അബ്ദുൾ ലത്തീഫ്, ജനറൽ സെക്രട്ടറി ഒ. ഷൗക്കത്തലി, പാണക്കാട് അബ്ദുൽ ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL