SignIn
Kerala Kaumudi Online
Saturday, 29 August 2026 5.11 AM IST

ഭക്തിസാന്ദ്രം ഗുരുദേവ ജയന്തി

1
എസ്.എൻ.ഡിപി യോഗം കോഴിക്കോട് യൂണിയൻ ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച്സംഘടിപ്പിച്ച ഘോഷയാത്രയും സമ്മേളനവും

കോഴിക്കോട്: ഗുരുദർശനങ്ങളുടെ വെളിച്ചത്തിൽ നാടെങ്ങും ചതയദിനം ആഘോഷിച്ചു. ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രാർത്ഥനകളും ഗുരുപൂജയും ജയന്തി സമ്മേളനങ്ങളും സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെയും ശാഖകളുടെയും ഗുരുമന്ദിരങ്ങളുടെയും നേതൃത്വത്തിലായിരുന്നു ആഘോഷം. ഗുരുപൂജ, പുഷ്പാർച്ചന, ജയന്തി സമ്മേളനം, അനുസ്മരണം, ക്വിസ് മത്സരം തുടങ്ങിയവ നടന്നു.

കോഴിക്കോട്: എസ്.എൻ.ഡിപി യോഗം കോഴിക്കോട് യൂണിയൻ ഘോഷയാത്രയും സമ്മേളനവും സംഘടിപ്പിച്ചു. അത്താണിക്കൽ ശ്രീ നാരായണ ഗുരുവരാശ്രമത്തിൽ അഡ്വ. കെ. ജയന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ.പി.കെ ഫൈസൽ ബാബു എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി , സ്വാമി സുധാനന്ദ , ആശാ ശശാങ്കൻ, കെ . ബിനു കുമാർ, പി.കെ ഭരതൻ, എം മുരളീധരൻ, അഡ്വ. എം രാജൻ, ലളിതാ രാഘവൻ, പി.കെ ശ്രീലത, സുജ നിത്യാനന്ദൻ ,ശാലിനി ബാബു രാജ്, ഷമീന ടി.കെ എന്നിവർ പ്രസംഗിച്ചു. ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ചതയദിന സമ്മേളനം അഡ്വ. കെ ജയന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രയോഗം പ്രസിഡന്റ് പി.വി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും സംസ്‌കൃത സർവകലാശാല മുൻ വി.സിയുമായ ഡോ. കെ.എസ് രാധാകൃഷ്ണൻ മുഖ്യാതിഥിയായി. രാവിലെ ഗുരുപൂജയും ഗുരുവിഹാരത്തിൽ മേൽശാന്തി കെ.വി ഷിബുശാന്തിയുടെ നേതൃത്വത്തിൽ സമൂഹ പ്രാർത്ഥനയും നടന്നു.

കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം കോഴിക്കോട് സിറ്റി യൂണിയൻ ഗുരുജയന്തി ആഘോഷം യൂണിയൻ ചെയർമാൻ വി.പി അശോകൻ ഉദ്ഘാടനം ചെയ്തു. സുനിൽ പുത്തേലത്ത് അദ്ധ്യക്ഷത വഹിച്ചു. അനിൽ ചാലിൽ സ്വാഗതം പറഞ്ഞു. യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി ജോ.സെക്രട്ടറി രാജേഷ് പി മാങ്കാവ് ഗുരു ജയന്തി സന്ദേശം നൽകി. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സതീഷ് കുറ്റിയിൽ മെമ്മോറിയൽ പ്രതിഭാ പുരസ്കാരം നൽകി അനുമോദിച്ചു. ഗണേശൻ ടി.എം , പത്മകുമാർ ജി, കെ.പി രാജീവൻ കോവൂർ, സതീഷ് കുമാർ പൊയ്യേരി, അനിൽ ഗോവിന്ദപുരം , മോഹൻദാസ് മുല്ലശ്ശേരി, എന്നിവർ പ്രസംഗിച്ചു. ദിനേശൻ കണ്ടിയിൽ നന്ദി പറഞ്ഞു.

കൊയിലാണ്ടി: എസ് .എൻ. ഡി. പി യോഗം കൊയിലാണ്ടി യൂണിയൻ ഓഫീസിൽ ഗുരുപൂജ നടത്തി. യൂണിയൻ പ്രസിഡന്റ് കെ. എം രാജീവൻ പതാക ഉയർത്തി. നഗരത്തിൽ വർണ്ണ ശബളമായ ഘോഷയാത്ര നടത്തി. യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ, പ്രസിഡന്റ്‌ കെ. എം. രാജീവൻ, വൈസ് പ്രസിഡന്റ്‌ വി. കെ. സുരേന്ദ്രൻ, യോഗം ഡയറക്ടർ കെ. കെ. ശ്രീധരൻ യൂണിയൻ കൗൺസിലർമാരായ സുരേഷ് മേലേപ്പുറത്ത്, ഒ. ചോയിക്കുട്ടി, കുഞ്ഞികൃഷ്ണൻ കെ. കെ, പി. വി. പുഷ്പരാജ്, വനിതാ സംഗം നീന പി.എസ്, ആശ എം.പി (യൂത്ത് മൂവ്മെന്റ് പ്രസിഡൻ്റ്), പ്രസിഡന്റ് ആദർശ്, വിജീഷ്,സുരഭി സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

വടകര: എസ്.എൻ.ഡി.പി യോഗം വടകര യൂണിയന്റെ നേതൃത്വത്തിൽ ഗുരുദേവ ജയന്തി യൂണിയൻ ഗുരുദേവമന്ദിരത്തിൽ ഗണപതിഹോമവും ഗുരുപൂജയോടും കൂടി ആരംഭിച്ചു. യൂണിയൻ പ്രസിഡന്റ് എം.എം.ദാമോദരൻ യൂണിയൻ ഗുരുദേവ മന്ദിരം ഓഫീസ് സമുച്ചയത്തിൽ പതാക ഉയർത്തി. ശ്രീനാരായണ എൽ.പി സ്ക്കൂളിൽ നടന്ന സാംസ്കാരിക സമ്മേളനം കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.എം.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ടി.ഹരിമോഹൻ സ്വാഗതം പറ‌ഞ്ഞു. സൈബർ സേന കേന്ദ്രസമിതി വൈസ് ചെയർമാനായി തിരഞ്ഞെടുത്ത ജയേഷ് വടകരയെ കെ.കെ.രമ എം.എൽ.എ ആദരിച്ചു. ഡയറക്ടർ ബോർഡ് മെമ്പർമാരായ റഷീദ് കക്കട്ട്, ബാബു.സി.എച്ച്, യൂണിയൻ സെക്രട്ടറി അന്തരിച്ച പി.എം.രവീന്ദ്രന്റെ മകൻ പി.എം.റൂബിൻ, കൗൺസിലർമാരായ അനിൽ വൃന്ദാവനം, പവിത്രൻ വീരഞ്ചേരി, ബാലൻ പാറക്കണ്ടി എന്നിവർ പ്രസംഗിച്ചു. കൗൺസിലർ വിനോദൻ നന്ദി പറ‌ഞ്ഞു. വർണ്ണശഭളമായ ഘോഷയാത്ര നടന്നു, ഡയറക്ടർ ബോർഡ് മെമ്പർമാരായ ബാബു പൂതംപാറ, റഷീദ് കക്കട്ട്, ബാബു.സി.എച്ച്, കൗൺസിലർമാരായ ജയേഷ് വടകര,അനിൽ വൃന്ദാവനം,വിനോദൻ, ബാലൻ പാറക്കണ്ടി,പവിത്രൻ വീരഞ്ചേരി,സുനിൽ വട്ടോളി എന്നിവർ നേതൃത്വം നൽകി. വനിത സംഘം പ്രസിഡന്റ് സുഭാഷിണി സുഗുണേഷ്, സെക്രട്ടറി ഗീത രാജീവ്,യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി അംഗം അനീഷ് കുനിങ്ങാട്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് മനീഷ് വട്ടോളി, സെക്രട്ടറി രജനീഷ് സിദ്ധാന്തപുരം എന്നിവർ പങ്കെടുത്തു.

പയ്യോളി: എസ് .എൻ .ഡി. പി യോഗം പയ്യോളി യൂണിയന്റെയും വിവിധ ശാഖാ യോഗങ്ങളുടെയും നേതൃത്വത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. യൂണിയൻ ഓഫീസിൽ സെക്രട്ടറി രമേശൻ കുറുമയിൽ പതാക ഉയർത്തി. ഗുരു മന്ദിരത്തിൽ ഗുരുദേവ അഷ്ടോത്തര നാമ അർച്ചന, ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം നടന്നു. ഇന്ദിര കൊളാവി, കെ. സുമ, രാഘവൻ കൊളാവി, ഇ സൂരജ്, വി.പി സതീശൻ നേതൃത്വം നൽകി. സാംസ്കാരിക സമ്മേളനം യൂണിയൻ സെക്രട്ടറി രമേശൻ കുറുമയിൽ ഉദ്ഘാടനം ചെയ്തു. എം.ടി നാണു, സുഭാഷ് കോമത്ത്, കെ.എൻ രത്നാകരൻ, എം.ടി വിനോദൻ, വി.പി ഇന്ദിര ദേവി, കെ. സുമ, പ്രകാശ് പയ്യോളി, സി.കെ മുരളി എന്നിവർ പ്രസംഗിച്ചു.

നല്ലളം: എസ് .എൻ. ഡി .പി യോഗം ബേപ്പൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ നല്ലളത്ത് ഭക്തിസാന്ദ്രമായി ഗുരുദേവ ജയന്തി ആഘോഷിച്ചു. പൊതുസമ്മേളനം മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ മന്ത്രി ആദരിച്ചു. ബേപ്പൂർ യൂണിയൻ പ്രസിഡന്റ് ഷാജു ചമ്മിനി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അയനിക്കാട്ട് സതീഷ് കുമാർ ആമുഖ പ്രഭാഷണം നടത്തി. പ്രവ്രചിക രാധാ പ്രാണാ മാതാജി (രാമകൃഷ്ണ മിഷൻ സെക്രട്ടറി) മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ പി. കൃഷ്ണദാസ് സ്വാഗതം പറഞ്ഞു. വിനോദ് കുമാർ, എൻ പി . സുരേഷ് കുമാർ, പി.കെ. , റിനിൽ കുമാർ, ശിവദാസൻ മേലായി, സുന്ദരൻ അലമ്പറ്റ, ഷൺമുഖൻ തറയിൽ, സുർജിത് എം, സുഷമ രാമകൃഷ്ണൻ, ഷൈജ സി, എന്നിവർ പ്രസംഗിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്‌ ശശീധരൻ പയ്യാനക്കൽ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL