SignIn
Kerala Kaumudi Online
Sunday, 30 August 2026 4.08 AM IST

ഓണാഘോഷവും സമൂഹസദ്യയും

3
വളയം നവധ്വനി ക്ലബ് ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത ഉദ്ഘാടനം ചെയ്യുന്നു.

വളയം: വളയം നവധ്വനി ക്ലബ് ആൻഡ് ഗ്രന്ഥാലയം ഓണാഘോഷവും സമൂഹ ഓണസദ്യയും സംഘടിപ്പിച്ചു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത ഉദ്ഘാടനം ചെയ്തു. നവധ്വനി പ്രസിഡന്റ് കെ.കെ. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ദിവാകരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജയൻ കുന്നുമ്മൽ, സി.വി. കുഞ്ഞബ്ദുള്ള, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി. ചന്ദ്രൻ, കെ.എൻ. ദാമോദരൻ, കെ.ടി. കുഞ്ഞിക്കണ്ണൻ, വത്സരാജ് മണലാട്ട്, ക്ലബ് രക്ഷാധികാരികളായ ടി. കണാരൻ, പി.പി. ബാലകൃഷ്ണൻ, പി.പി.സിനില എന്നിവർ പ്രസംഗിച്ചു. നവധ്വനി ക്ലബ് സെക്രട്ടറി ടി.കെ. രാജീവൻ സ്വാഗതവും ട്രഷറർ ആർ.പി.ബിനീഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL