കടലുണ്ടി: അനാഥരും അഗതികളുമായി ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങളുടെ സംരക്ഷണത്തിനായി മണ്ണൂർ പഴയ ബാങ്കിന് സമീപം നിർമ്മാണം പൂർത്തീകരിച്ചു വരുന്ന നവധാര സ്‌നേഹഭവൻ പട്ടയിൽ അറമുഖൻ സ്മാരക മന്ദിരത്തിന്റെ "മുഖപത്രിക" യുടെ പ്രകാശനം ചെന്നെയിലെ കൃഷ്ണ ഡിജി ഡിസൈൻ സ്റ്റുഡിയോവിൽ ഗായിക കെ.എസ്.ചിത്ര സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ പി.ടി.അലിക്ക് നൽകി നിർവഹിച്ചു. 6000 സ്‌ക്വയർ ഫീറ്റിലായി ഒരുകോടി രൂപ ചെലവിലാണ് നിർമ്മാണം പൂർത്തീകരിച്ചു വരുന്നത്. സ്‌നേഹ ഭവൻ പ്രസിഡന്റ് ഡോ:വി.പി.മുരളീധരൻ, ജനറൽ സെക്രട്ടറി സി.സി.ബാവ, രക്ഷാധികാരി ഫഹിം ഫൈസൽ വാസ്‌കോ, ചീഫ് കോഡിനേറ്റർ ഉദയൻ കാർക്കോളി, ബാലൻ പാലനാടൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |