SignIn
Kerala Kaumudi Online
Sunday, 30 August 2026 4.08 AM IST

അയ്യങ്കാളി അനുസ്മരണം

lockel
അയ്യങ്കാളി അനുസ്മരണം

ഫറോക്ക്:​ സാമൂഹ്യസമത്വത്തിനും, പി​ന്നാക്കവിഭാഗത്തിന്റെ വിദ്യാസമ്പന്നതയ്ക്ക് തുടക്കം കുറിച്ചതും, കേരളത്തിൽ അയ്യങ്കാളിയായിരുന്നെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി ശശിധരൻ നാരങ്ങയിൽ പറഞ്ഞു. അക്ഷരങ്ങൾ നിഷേധിച്ചുകൊണ്ടുള്ള അന്നത്തെ വ്യവസ്ഥക്കെതിരെ പള്ളിക്കൂടങ്ങൾ സ്ഥാപിച്ച് സാർവത്രിക വിദ്യാഭ്യാസത്തിന് തുടക്കംകുറിച്ചത് അയ്യങ്കാളിയുടെ പോരാട്ടത്തിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമനാട്ടുകര മണ്ഡലം എസ്.സി. മോർച്ച സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.
മോർച്ച മണ്ഡലം അദ്ധ്യക്ഷൻ പി.പ്രശാന്ത് കുമാർ അദ്ധ്യക്ഷനായി. ബി.ജെ.പി . രാമനാട്ടുകര മണ്ഡലം പ്രസിഡന്റ് രാജേഷ് പൊന്നാട്ടിൽ, വി.മോഹനൻ, സി.പ്രമാനന്ദൻ ,പി.കെ പരമേശ്വരൻ,സോന എ,ലിജീഷ്.കെ, അഞ്ജു.കെ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL