മുക്കം: മുക്കം നഗരസഭ ഡിവിഷൻ 9 മുത്തേരിയിലെ മുഴുവൻ വീടുകളിലും ഫലവൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഡിവിഷൻ കൗൺസിലർ റാഷിദ് കുന്നത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശത്ത് പരിസ്ഥിതി സംരക്ഷണവും ഹരിതാഭയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി . 'ട്രിബ്യൂട്ട് ബൈ സ്റ്റോറീസ്' കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി ഉദ്ഘാടനം കുഴിക്കണ്ടത്തിൽ വീട്ടുമുറ്റത്തു നടന്ന ചടങ്ങിൽ മുക്കം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റാഷിദ് കുന്നത്ത് നിർവഹിച്ചു. ട്രിബ്യൂട്ട് കോ ഓർഡിനേറ്റർ റസീന, ഡിവിഷൻ കൺവീനർ കെ.വിഷ്ണുരാജ്, ഫാത്തിമ, അസൈൻ പൂലേരി , വർഷ, അഭിനന്ദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |