SignIn
Kerala Kaumudi Online
Monday, 31 August 2026 1.17 AM IST

ജാസ്മിൻ ആർട്സ് ഓണാഘോഷം

photo
ജാസ്മിൻ ആർട്സ് ചതയദിനാഘോഷ പരിപാടിയിൽ നിന്ന്

ബാലുശ്ശേരി: ചതയ ദിനത്തിൽ വ്യത്യസ്തതയാർന്ന ഓണാഘോഷവുമായി ജാസ്മിൻ ആർട്സ് ബാലുശ്ശേരി. ഓട്ടൻ തുള്ളൽ, കഥകളി, കളരി എന്നിവ അരങ്ങേറി. പ്രകാശ് കരുമലയുടെ സംവിധാനത്തിൽ ബാലുശ്ശേരി ജാസ്മിൻ ആർട്സിന്റെ കലാകാരൻമാർ അണിനിരന്ന " എന്റെ കേരളം" സ്റ്റേജ് ഷോയിലാണ് കേരളത്തിന്റെ തനത് കാർഷിക സംസ്‌കാരവും ആയോധന കലകളും അരങ്ങിലെത്തിയത്. 17 മിനിറ്റ് ദൈർഘ്യമുള്ള ലൈവ് ഷോയിൽ മലയാളത്തെക്കുറിച്ച് വ്യത്യസ്ത കവികളും ഗാനരചയിതാക്കളും എഴുതിയ ഗാനങ്ങൾ ഉൾപ്പെടുത്തി മതസൗഹാർദത്തിന്റെയും ഒരുമയുടെയും സന്ദേശങ്ങൾ വേറിട്ട ദൃശ്യങ്ങളിലൂടെ വരച്ചുകാട്ടി. റിട്ട: അദ്ധ്യാപിക

ഡി.രമാദേവി ഉദ്ഘാടനം ചെയ്തു. പ്രകാശ്കരുമല, വിനോദചന്ദ്രൻ, എം. പ്രേമ, എ.പി.മോഹനൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL