കൊടുവള്ളി: അരങ്ങ് കലാ സാംസ്കാരികവേദിയുടെ ഓണാഘോഷ പരിപാടികൾ 'അരങ്ങോണം 'മുൻ എം.എൽ.എ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. 'അരങ്ങ് സ്വാന്തനം പദ്ധതി 'യിൽ കലാകാരൻമാർക്കുള്ള ചികിൽസ സഹായം മുസ്താഫ് ബഷീർ വിതരണം ചെയ്തു. ചെയർമാൻ ബാപ്പു വാവാട് അദ്ധ്യക്ഷത വഹിച്ചു. ഇഖ്ബാൽ പരപ്പൻ പൊയിലിന് അംഗത്വം നൽകി അരങ്ങ് അംഗത്വ കാമ്പെയിൽ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് പക്കർ പന്നൂർ, കെ.കെ.ആലി, ടി.പി.അബ്ദുൽ മജീദ്, അഷ്റഫ് വാവാട്,പി.സി. ജമാൽ ,പി.വി.എസ് ബഷീർ, നാസർ പട്ടനിൽ. എ.കെ. അഷ്റഫ്, ഇ.സി.മുഹമ്മദ്,അക്കു പുല്ലാളൂർ എന്നിവർ പ്രസംഗിച്ചു. റഷീദ് സൈൻ സ്വാഗതവും കൺവീനർ കലാം വാടിക്കൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |