കൊടുവള്ളി: ജില്ല ബാൾ ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ല സീനിയർ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ജില്ല അസോസിയേഷൻ പ്രസിഡന്റ് സുബൈർ കൊളക്കാടൻ ഉദ്ഘാടനം ചെയ്തു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് അംഗം അയ്യൂബ് പൂക്കോട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക ഇ. കെ. സാബിറ, ഏഷ്യൻ ഫുട്ട് വോളി അസോസിയേഷൻ വൈസ് പ്രസിഡന്റ് ഏ .കെ. മുഹമ്മദ് അഷ്‌റഫ്, ഇക്ബാൽ കത്തറമ്മൽ, പി. എം. റിയാസ്, പി. ടി. അബ്ദുൽ അസീസ്, വി. കെ. ഷിജു, ടി. മിഥേഷ്, സി. സി. മുഹമ്മദ് ഹംറാസ് എന്നിവർ പ്രസംഗിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ അംഗം പി. ഷഫീഖ് സ്വാഗതവും എം. പി. മുഹമ്മദ് ഇസ്ഹാഖ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |