കുന്ദമംഗലം : മലർവാടി ബാലസംഘം കുന്ദമംഗലം, എൻ.ഐ.ടി ഏരിയകളുടെ ആഭിമുഖ്യത്തിൽ എം.എ. റസാഖ് എം.എൽ.എയുമായി കുട്ടികൾ സംവദിച്ചു. കുന്ദമംഗലത്തിന്റെ മാസ്റ്റർ പ്ലാൻ,ഗതാഗതകുരുക്ക്, മാവൂർ ഗ്രാസിം ഭൂമി, തെങ്ങിലക്കടവ് കാൻസർ സെന്റർ, തെരുവുനായ ശല്യം, കുടുംബാരോഗ്യകേന്ദത്തിലെ കിടത്തിചികിത്സ തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യങ്ങൾ കുട്ടികൾ ചോദിച്ചു. നിയോജക മണ്ഡലത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക രംഗത്തെ മുഴുവൻ മനുഷ്യർക്കുമുള്ള വികസനമാണ് തന്റെ ലക്ഷ്യമെന്നും അതിനായി കുട്ടികളുടെ ആത്മാർത്ഥമായ പിന്തുണ ഉണ്ടാകണമെന്നും എം.എൽ.എ പറഞ്ഞു. പി.എം. ശരീഫുദ്ധീൻ, എം.പി. ഫാസിൽ, അബ്ദുല്ലത്തീഫ്, ഷിംന, മലർവാടി കോഡിനേറ്റർമാരായ കെ.കെ. അബ്ദുൽ ഹമീദ്, ബുഷ്‌റ അലി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |