കോഴിക്കോട്: 2025-26 വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡ് കരസ്ഥമാക്കിയ ഡോ. കെ. ശ്രീജയ്ക്ക് ചേവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹാദരം നൽകി. എം.കെ. രാഘവൻ എം.പി പൊന്നാട അണിയിച്ച് ഉപഹാരം നൽകി. ബ്ലോക്ക് പ്രസിഡന്റ് ബിനീഷ് കുമാർ. പി.വി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ കെ. സജിത്ത് കുമാർ, എൻ.വി. സത്യൻ, എം. വിപിനൻ, കടാശ്ശേരി ബാബു, കെ. ഉമ്മർ, ടി.കെ. മജ്നു, കെ.സുന്ദരൻ, രാഹുൽ പ്രഭാകർ, മണ്ഡലം പ്രസിഡൻ്റ് ടി.കെ. രത്നാകരൻ, കൗൺസിലർ ശ്രീജ സുരേഷ്, സി.വി.ഉദയകുമാർ, രാജഗോപാൽ, ശ്രീരാജ്. പി, തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |