SignIn
Kerala Kaumudi Online
Monday, 07 September 2026 12.46 AM IST

സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ്

kunnamangalamnews
കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച ജില്ല സബ് ജൂനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ് കെ പി വസന്തരാജൻ ഉത്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കോഴിക്കോട് ജില്ലാ സോഫ്റ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മുപ്പതാമത് ജില്ലാ ജൂനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ് ആരംഭിച്ചു. കോഴിക്കോട് ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.പി വസന്തരാജൻ ഉദ്ഘാടനം ചെയ്തു. എൻ.പി തൻവീർ അദ്ധ്യക്ഷത വഹിച്ചു. എ.കെ മുഹമ്മദ് അഷറഫ്, പ്രജിത്ത് കുമാർ, അൻവർ സാദിക്, രാഹുൽ, കെ ഷിബിൻ, ഡോ. ഹിഷാം അബ്ദുള്ള, കെ അക്ഷയ് പ്രസംഗിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളും എസ്.ഐ.എച്ച്.എസ്.എസ് ഉമ്മത്തൂറും ഫൈനലിൽ പ്രവേശിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ റിക്രിയേഷൻ റാംപെയിലും ഡയമണ്ട് ഫീൽഡേഴ്സ് വടകരയും ഫൈനലിൽ പ്രവേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL